നവാഗതനായ അരുണ്‍ ജോര്‍ജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ലഡുവിന്റെ ട്രെയിലര്‍ ഇറങ്ങി. വിനയ് ഫോര്‍ട്ട്, ബാലു വര്‍ഗീസ്, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്, ശബരീഷ് വര്‍മ, പാഷാണം ഷാജി, മനോജ് ഗിന്നസ് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. പുതുമുഖം ഗായത്രി അശോകനാണ് നായിക. ഇവരെക്കൂടാതെ തമിഴ് താരം ബോബി സിന്‍ഹയും ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്.
സാഗര്‍ സത്യന്റേതാണ് ചിത്രത്തിന്റെ രചന. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ദൃശ്യമൊരുക്കുന്നത്. പ്രേമം, നേരം, തൊബാമ എന്നീ ചിത്രങ്ങള്‍ക്കു ഈണം പകര്‍ന്ന രാജേഷ് മുരുകേശന് സംഗീതമൊരുക്കും. തമിഴിലെ പ്രശസ്ത സംഗീതസംവിധായകന് അനിരുദ്ധ് രവിചന്ദ്രനാണ് ആദ്യ ഗാനത്തിന്റെ റിലീസിങ് നിര്‍വഹിച്ചത്.
Discussion about this post