കൊച്ചി: ബാര്‍ കോഴക്കേസില്‍ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 15 ലേക്ക് മാറ്റിവെച്ചു. മൂന്നു തവണ അന്വേഷിച്ച് അവസാനിപ്പിച്ച കേസില്‍ തുടരന്വേഷണം നടത്താനുള്ള ഉത്തരവ് മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നാണ് കെഎം മാണിയുടെ വാദം.
പൊതു പ്രവര്‍ത്തകര്‍ക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വരുന്നതിന് മുമ്പുള്ള കേസായതിനാല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നും, വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തുമാണ് വിഎസ് ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.
Discussion about this post