ബെര്‍ലിന്‍: ചികിത്സ തേടിയെത്തിയ നൂറിലധികം രോഗികളെ കൊന്നെന്ന് സമ്മതിച്ച് പുരുഷ നഴ്സ്. ജര്‍മ്മനിയെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ വിചാരണ വേളയിലാണ് നാല്പത്തിയൊന്നുകാരനായ നീല്‍ ഹോഗല്‍ കുറ്റം സമ്മതിച്ചത്. 2000 മുതല്‍ 2005 വരെയുളള വര്‍ഷങ്ങളില്‍ രണ്ട് ആശുപത്രികളിലായി ജോലി ചെയ്ത ഇയാള്‍ മുപ്പത്തിയഞ്ചിനും 96നും ഇടയിലുളള രോഗികളെയാണ് കൊലപ്പെടുത്തിയത്.
രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാത്ത മരുന്നുകള്‍ നല്‍കിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധനേടുകയായിരുന്നു ലക്ഷ്യം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജര്‍മ്മനി കണ്ട ഏറ്റവും വലിയ കൊലപാതക പരമ്പരയാണിത്.
Discussion about this post