കോഴിക്കോട്: യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന് ശബരിമല നിയുക്ത മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി.
പൂജ ചെയ്യുക എന്നതാണ് തന്റെ കടമ അതാണ് എന്റെ ഉത്തരവാദിത്തവും. മറ്റ് കാര്യങ്ങല്‍ തന്റെ പ്രശ്നമല്ലെന്നും അത് പരിഹരിക്കേണ്ടവര്‍ പരിഹരിക്കുമെന്നും വാസുദേവന്‍ നമ്പൂതിരി പറഞ്ഞു. നിലവില്‍ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയായ വാസുദേവന്‍ നമ്പൂതിരി പാലക്കാട് വരിക്കശ്ശേരി ഇല്ലത്തെ അംഗമാണ്.
Discussion about this post