കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങള്‍ സര്‍ക്കാരിന് ഇഷ്ടമുള്ള രീതിയില്‍ അന്വേഷിക്കാമെന്ന് ഹൈക്കോടതി. ശബരിമലയിലെ സുരക്ഷ സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. സര്‍ക്കാറിന്റെ വിവേചനാധികാരത്തില്‍ കോടതി ഇപെടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയിലെ സുരക്ഷ സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. കോടതിക്ക് ഇടപെടുന്നതിന് പരിമിതിയുണ്ട്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കാനാകില്ലെന്നും വീഴ്ചകള്‍ വന്നാല്‍ ചൂണ്ടിക്കാട്ടാനേ കോടതിക്കാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post