ഹൈദരാബാദ്: ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് കുട്ടി ഹീറോ ആഗതനായി. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ആണ്‍കുഞ്ഞിന് ജന്മം നല്കി. സാനിയയുടെ ഭര്‍ത്താവും പാകിസ്താന് ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഷോയ്ബ് മാലിക്കാണ് വിവരം ട്വീറ്റ് ചെയ്തത്.
അത്യധികം ആവേശത്തോടെ ഞാന്‍ ആ വാര്‍ത്ത അറിയിക്കുകയാണ്. എനിക്കും സാനിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടേയും ആശീര്‍വാദങ്ങള്‍ക്ക് നന്ദി ഷോയ്ബ് ട്വിറ്ററില്‍ കുറിച്ചു.
സാനിയയുടെ ബേബി ഷവറിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരം അമ്മയാകാനുള്ള തയ്യാറെടുപ്പ് അറിഞ്ഞതുമുതല്‍ ആരാധകര്‍ ഏറെ ആവേശത്തിലായിരുന്നു. താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനപ്രവാഹമായിരുന്നു. എന്നാല്‍ തനിക്ക് ഉണ്ടാകുന്ന മാറ്റവും സന്തോഷവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ താരവും മറന്നില്ല.
Discussion about this post