കൊച്ചി: വീണ്ടും സംഘപരിവാറിന് തിരിച്ചടിയായി കേരളാ പോലീസിന്റെ വൈറല്‍ ട്രോള്‍ വീഡിയോ. ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്ന വ്യാജ പ്രചരണങ്ങളെ എണ്ണിയെണ്ണി തകര്‍ത്തടുക്കിയിരിക്കുകയാണ് പോലീസ്.
ശബരിമലയില്‍ സംഘപ്രവര്‍ത്തകരെ അക്രമിക്കാന്‍ പോലീസ് വേഷത്തില്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ എന്ന പേരില്‍ സംഘപരിവാര്‍ പ്രചരിപ്പിച്ച ചിത്രങ്ങളടക്കം ഓരോന്നായി പൊളിച്ചടക്കുന്നതാണ് വീഡിയോ. പെന്മസാല എന്ന സിനിമയിലെ അഭിനേതാക്കളെയാണ് സിപിഎം പ്രവര്‍ത്തകര്‍ എന്ന വ്യാജേന പ്രചരിപ്പിച്ചിരിക്കുന്നത്.
നിലയ്ക്കലില്‍ പോലീസ് വേഷത്തില്‍ ഡിവൈഎഫ്ഐ നേതാവ് നുഴഞ്ഞ് കയറി അക്രമം നടത്തി എന്ന പ്രചരണവും തെളിവുകള്‍ നിരത്തി കേരള പോലീസിന്റെ പുറത്ത് വിട്ട വീഡിയോയില്‍ പൊളിച്ചടക്കുന്നു. തെലുങ്ക് നടന് സമ്പൂര്‍ണേഷ് ബാബുവിന്റെ ചിത്രമുപയോഗിച്ചാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചത്.
സിനിമയിലെ കോമഡി രംഗങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. ശബരിമലയിലെ ആക്രമണവും അനുബന്ധ വിഷയങ്ങളും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
Discussion about this post