തിരുവനന്തപുരം: സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് യോജിപ്പില്ലയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിസാരമായി പരിഹരിക്കാവുന്ന ശബരിമല വിഷയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഷളാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണം. എന്നാല്‍ വിശ്വസികളെ അറസ്റ്റ് ചെയ്യാം എന്ന് കരുതിയാല്‍ കോണ്‍ഗ്രസ് രംഗത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിധിയില്‍ കേരള സര്‍ക്കാര്‍ റിവ്യൂ നല്‍കണമായിരുന്നെന്നും. സര്‍ക്കാര്‍ അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Discussion about this post