വിജയ് സേതുപതി ട്രാന്‍സ്ജെന്ററായി വേഷമിടുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്സ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.
ട്രാന്സ്ജെന്റര് ഗെറ്റപ്പില്‍ സംവിധായകന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് ചുവടുകള്‍ വെയ്ക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ പുറത്ത് വിട്ടത്.
ത്യാഗരാജന് കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധായകന്. സമന്ത, ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Discussion about this post