ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതികരമവുമായി രംഗത്തെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യസ്പന്ദന. സ്മൃതി ഇറാനിക്ക് ട്വിറ്ററിലൂടെ നല്‍കിയൊരു മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം.
‘ആര്‍ത്തവരക്തത്തില്‍ മുങ്ങിയ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടില്‍ പോകുമോ? പിന്നെ എന്തിനാണ് അതുമായി ദേവാലയത്തില്‍ പോകുന്നത്. സുപ്രീം കോടതി വിധിയില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല. ആരാധനക്കുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, എന്നാല്‍ അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”.എന്നായിരുന്നു സ്മൃതി ഇറാനി ട്വീറ്റ് ചെയ്തത്.
സ്മൃതിയുടെ ചോദ്യം പോസ്റ്റ് ചെയ്തുകൊണ്ടാണ് ദിവ്യസ്പന്ദന തന്റെ ട്വീറ്റിലൂടെ സ്മൃതി ഇറാനിക്ക് മറുപടി നല്‍കിയത്. ” ശരീരസ്രവത്തിന് അശുദ്ധിയില്ലെന്നും എന്നാല്‍ വായില്‍ നിന്നു വരുന്നതിനെക്കുറിച്ച് അങ്ങനെ പറയാനാവില്ലെന്നുമാണ് ദിവ്യ സ്മൃതിക്ക് നല്കിയ മറുപടി.
Nothing that comes out of the vagina is to be ashamed of. Can’t say the same about the mouth. https://t.co/vAuTrJ9lsr
— Divya Spandana/Ramya (@divyaspandana) October 23, 2018
Discussion about this post