തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിപ്പിക്കാം എന്ന സുപ്രീംകോടതി വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ടുളള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം ഇന്ന്
തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്. ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. അതേസമയം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍ പറഞ്ഞു.
Discussion about this post