ചൂട് ചട്ണിയില്‍ വീണ് ഒന്നരവയസുകാരിയ്ക്ക് ദാരുണാന്ത്യം

18-month-old girl died, thanushka baby fall into chautney
മുംബൈ: ചൂട് ചട്ണിയില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. 18 മാസം പ്രായമായ തനുഷ്‌ക എന്ന കുഞ്ഞാണ് മരിച്ചത്. തനുഷ്‌കയുടെ അച്ഛന് ഇഡ്ഡലി വില്‍പ്പനയാണ്. വില്‍പ്പനയ്ക്കുവേണ്ടി വീട്ടില്‍ തയ്യാറാക്കിവച്ചിരുന്ന ചൂട് ചട്ണിയിലേക്ക് അബദ്ധത്തില്‍ കുട്ടി വീഴുകയായിരുന്നു. അപകടം നടന്നയുടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരം മുഴുവന്‍ പൊള്ളലേറ്റ കുട്ടി വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാല്‍ കുട്ടി എങ്ങനെ ചട്ണി പാത്രത്തിന് അടുത്തെത്തിയെന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്ന് പോലീസ് പറയുന്നു.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)