കിണറ്റില്‍ വീണ രണ്ടുവയസ്സുകാരിയെ 16 കാരന്‍ അതിസാഹസികമായി രക്ഷപ്പെടുത്തി; മുത്തശ്ശിയുടെ കയ്യില്‍ നിന്നും 30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് കുതറിവീണ അനാമികയെ സിനിമാസ്റ്റൈലില്‍ രക്ഷപെടുത്തി നാട്ടിലും വീട്ടിലും ഹീറോയായി ശ്രീറാം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കിണറ്റില്‍ അകപ്പെട്ട രണ്ടുവയസ്സുകാരിയെ 16 കാരന്‍ അതി സാഹസികമായി രക്ഷപ്പെടുത്തി. ചെമ്പകമംഗലം ശ്രുതിലയത്തില്‍ സുരേഷ്‌കുമാര്‍ ശ്രീലത ദമ്പതികളുടെ മകന്‍ ശ്രീറാമാണു തന്റെ പിതൃസഹോദരപുത്രിയായ കുഞ്ഞനുജത്തിയെ രക്ഷിച്ച് നാട്ടിലും വീട്ടിലും വീരനായത്. തോന്നയ്ക്കല്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണു ശ്രീറാം. പിതാവ് സുരേഷ്‌കുമാറിന്റെ അനുജന്‍ അജികുമാറിന്റെ മകളായ അനാമികയെയാണു ശ്രീറാം രക്ഷിച്ചത്. കോരാണി കുറക്കട മരങ്ങാട്ട് ദേവീക്ഷേത്രത്തിനു സമീപം അനിവിലാസത്തില്‍ അജികുമാര്‍ വിജി ദമ്പതികളുടെ മകള്‍ അനാമികയാണു വീട്ടുമുറ്റത്തെ 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ കഴിഞ്ഞദിവസം വൈകിട്ട് അകപ്പെട്ടത്. മുത്തശ്ശിയുടെ ഒക്കത്തിരുന്നു കളിക്കുന്നതിനിടെ കുട്ടി കിണറ്റിലേക്കു കുതറി ആയുന്നതിനിടെ മൂന്ന് ഉറയോളം വെള്ളം നിറഞ്ഞുകിടന്നിരുന്ന കിണറ്റിലേക്കു വീഴുകയായിരുന്നു. മുത്തശ്ശിയെ കാണാനായി ചെമ്പകമംഗലത്തുനിന്നും കുടുംബവീട്ടിലെത്തിയ ശ്രീറാമും സംഭവസമയം തൊട്ടടുത്തുണ്ടായിരുന്നു. വെള്ളമെടുക്കാന്‍ കിണറ്റില്‍ പമ്പ് സെറ്റ് സ്ഥാപിച്ചിരുന്നതിനാല്‍ തൊട്ടിയും കയറും ഇല്ലായിരുന്നു. അടുക്കളഭാഗത്തുണ്ടായിരുന്ന കയറെടുത്തു പെട്ടെന്നു കിണറിന്റെ തൂണ്‍കട്ടിയില്‍ കെട്ടി കിണറ്റിലേക്ക് ഊര്‍ന്നിറങ്ങിയ ശ്രീറാം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയ കുഞ്ഞനുജത്തിയെ കോരിയെടുത്തു തൊടിയില്‍ പിടിച്ചുകിടന്നു. മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും പുറത്തെടുക്കുകയായിരുന്നു. തലയ്ക്കു പിന്നില്‍ ഉള്‍പ്പെടെ പരുക്കേറ്റിരുന്ന അനാമികയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടര്‍ന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനാമിക അവിടെ സുഖംപ്രാപിച്ചു വരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)