സുധീഷ് മിന്നിയുടെ പത്ത് ചോദ്യങ്ങള്‍: ശോഭ സുരേന്ദ്രനോട് ധൈര്യമുണ്ടെങ്കില്‍ മറുപടി നല്‍കാന്‍ വെല്ലുവളി

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനും സുധീഷ് മിന്നിയും തമ്മിലുള്ള രാഷ്ട്രീയ പോരു വീണ്ടും മുറുകുന്നു. ഇരുവരും ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും പലതവണ ഏറ്റുമുട്ടുകയും ചെയ്തു. സുധീഷ് മിന്നിക്കെതിരെ ശോഭ സുരേന്ദ്രന്‍ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ശോഭ സുരേന്ദ്രനോടു സുധീഷ് മിന്നി പത്തു ചോദ്യങ്ങള്‍ ഉയര്‍ത്തിരിക്കുകയാണ്. ഇതിന് ഉത്തരം പറയാന്‍ ധൈര്യം ഉണ്ടോ എന്നാണു സുധീഷ് മിന്നിയുടെ വെല്ലുവിളി. സുധീഷ് മിന്നിയുടെ ചോദ്യങ്ങള്‍ 1. മഞ്ഞളും ഇഞ്ചിയും കൃഷി ചെയ്താണ് ജീവിതം നയിക്കുന്നതെന്ന് ശോഭ പറയുന്നു, എങ്കില്‍ എവിടെയാണ് കൃഷി ചെയ്യുന്നത്? 2. ഏത് മാര്‍ക്കറ്റിലാണ് വില്‍ക്കുന്നത്, കടയുടെ പേരുണ്ടെങ്കില്‍ വെളിപ്പെടുത്താമോ? 3. ഭര്‍ത്താവ് സുരേന്ദ്രന് ബിസിനസ് ആണെന്നാണല്ലോ പറയുന്നത് ,എന്ത് ബിസിനസ്? 4. ആ കമ്പനിയുടെ പേരെന്ത്, അതിന്റെ മെയിന്‍ ഓഫീസ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്? 5.അതിന്റെ ലൈസന്‍സോ ഇന്‍കം ടാക്സ് റിട്ടേണ്‍ രേഖകളോ മറ്റെന്തെങ്കിലുമോ ഹാജരാക്കാന്‍ കഴിയുമോ? 6.ഞാന്‍ പ്രചാരകനല്ലെന്ന് താങ്കള്‍ പറയുന്നു , നിലവിലുള്ള പ്രചാരകന്‍മാര്‍ക്ക് എന്ത് തെളിവാണുള്ളത്? 7.നിങ്ങളുടെ നാട്ടിലെ പ്രചാരകന്‍ ആരാണ്? 8.ആ പ്രചാരകന്റെ പേരും അഡ്രസ്സും വെളിപ്പെടുത്താമോ? 9. ഭര്‍ത്താവിനെ ഒരു കാലത്ത് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നല്ലോ, കാരണം ബോധിപ്പിക്കാമോ? 10.മുഴുവന്‍ സമയ പ്രവര്‍ത്തകനായ ഭര്‍ത്താവ് ബിസിനസിലേക്ക് തിരിഞ്ഞത് ഏത് വര്‍ഷം?  

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)