ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഒരു ഗാഡ്ജറ്റിന്റെ 10 ലക്ഷം പതിപ്പുകള്‍ വിറ്റുതീര്‍ത്ത് ഷവോമി

  ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഒരു ഗാഡ്ജറ്റിന്റെ 10 ലക്ഷം പതിപ്പുകള്‍ വിറ്റുതീര്‍ത്ത് ഷവോമി
Posted by
Story Dated : March 16, 2017

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഒരു ഗാഡ്ജറ്റിന്റെ 10 ലക്ഷം പതിപ്പുകള്‍ വിറ്റെന്ന റെക്കോഡ് സ്വന്തമാക്കി ഷവോമി. കേവലം 45 ദിവസം കൊണ്ടാണ് പത്തുലക്ഷം നോട്ട് 4 വിറ്റുതീര്‍ന്നത്. വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ച റെഡ്മി നോട്ട് 3 നു ശേഷം ഷവോമി അവതരിപ്പിച്ച ഫോണാണ് നോട്ട് 4.

ജനുവരി ഇരുപത്തി മൂന്നിനാണ് വിപണികീഴടക്കാന്‍ റെഡ്മി നോട്ട് 4 ഇന്ത്യയില്‍ എത്തിയത്. ഓണ്‍ലൈനിലെത്തി പത്തുസെക്കന്റിനുള്ളില്‍ രണ്ടരലക്ഷം നോട്ട് 4കള്‍ വിറ്റുപോയി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫഌഷ് സെയിലിലൂടെ വില്‍പ്പന തുടങ്ങിയ നോട്ട് 4 പിന്നീട് ഫഌപ്കാര്‍ട്ടിലെ മിന്നും താരമായി മാറി.

13 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയും 5 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയുമായാണ് റെഡ്മി നോട്ട് 4 എത്തിയത്. ക്വാല്‍ക്കോം സ്‌നാപ്ഡ്രഗാണ്‍ 625 പ്രോസസറാണ് റെഡ്മി നോട്ട് 4 ന് കരുത്തേകുന്നത്. മൂന്ന് വിവിധ റാം ഓപ്ഷനുകളും രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുമാണ് ഉപഭോക്താവിന് ലഭിക്കുക. 2 ജിബി, 3 ജിബി, 4 ജിബി റാം ഓപ്ഷനും 32, 64 ജിബി സ്റ്റോറേജ് ഓപ്ഷനും നോട്ട് 4 നല്‍കിയിരിക്കുന്നു.

Comments