നാല് മിനിറ്റില്‍ വിറ്റുപോയത് രണ്ടരലക്ഷം: ഓണ്‍ലൈന്‍ ഫ്ലാഷ് സെയിലില്‍ തരംഗമായി ഷവോമി റെഡ്മി എ4

 നാല് മിനിറ്റില്‍ വിറ്റുപോയത് രണ്ടരലക്ഷം:  ഓണ്‍ലൈന്‍ ഫ്ലാഷ്  സെയിലില്‍ തരംഗമായി ഷവോമി റെഡ്മി എ4
Posted by
Story Dated : March 28, 2017

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫഌഷ് സെയിലില്‍ തരംഗമായി ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി A4. ആദ്യ നാല് മിനിറ്റില്‍ രണ്ടരലക്ഷം പേര്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആമസോണ്‍ ഇന്ത്യയില്‍ ഇരച്ചുകയറി. ഒട്ടേറെ സവിശേഷതകളോടെ ലോഞ്ച് ചെയ്ത റെഡ്മി A4ന് 5,999 രൂപയാണ് വില.

45 ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം റെഡ്മി നോട്ട് 4 സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചതിന് പിന്നാലെയാണ് ഷവോമി റെഡ്മി 4A അവതരിപ്പിച്ചിരുന്നത്. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് കളര്‍, റോസ് ഗോള്‍ഡ് പതിപ്പുകളിലാണ് ഫോണ്‍. റോസ് ഗോള്‍ഡ് പതിപ്പ് ഏപ്രില്‍ മാസത്തിലേ പുറത്തിറങ്ങൂ.

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, രണ്ട് ജിബി റാം, 16ജിബി ഇന്റേണല്‍ സ്റ്റോറേജ്, എഫ്എം റേഡിയോ, ഐആര്‍ പോര്‍ട്ട്, ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത് 4.1, 3120mAh ബാറ്ററി തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍. ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണിന് ഉള്‍ക്കരുത്തേകുന്നത് 1.4 ജിഗാഹെട്‌സ് ക്വാല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസറും.

Comments