അന്താരാഷ്ട്ര ബോക്‌സിങ് പുരസ്‌കാരം ഇന്ത്യയുടെ വികാസ് കൃഷ്ണയ്ക്ക്

അന്താരാഷ്ട്ര ബോക്‌സിങ് പുരസ്‌കാരം ഇന്ത്യയുടെ വികാസ് കൃഷ്ണയ്ക്ക്
Posted by
Story Dated : November 28, 2016

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ മികച്ച ബോക്‌സിങ് താരത്തിനുള്ള അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ പുരസ്‌കാരം ഇന്ത്യയുടെ വികാസ് കൃഷ്ണയ്ക്ക്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വികാസ് കൃഷ്ണ. ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ മികച്ച നേട്ടങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വ്യക്തമാക്കി. 2008 ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് വികാസ്. 2010 ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരം 2014 ല്‍ വെങ്കലവും നേടിയിടുണ്ട്. ബോക്‌സിങ് അസോസിയേഷന്റെ 70 ആം വാര്‍ഷികാഘോഷം നടക്കുന്ന ചടങ്ങില്‍ വെച്ച് ഡിസംബര്‍ 20 ന് വികാസിന് പുരസ്‌കാരം സമ്മാനിക്കും. നേരത്തെ ബോക്‌സിങ് രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം വനിതാ താരം മേരികോമിന് ലഭിച്ചിടുണ്ടെങ്കിലും ഇതാദ്യമായാണ് മികച്ച താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍താരം അര്‍ഹനാവുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി പുരസ്‌കാരം മഹത്തരമാണെന്നും നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും വികാസ് മാധ്യമങ്ങളോട് പറഞ്ഞു.

Comments