നടിമാര്‍ക്ക് പുതിയ സംഘടന; താര സംഘടന പിളര്‍ത്തി പ്രത്യേക സംഘടന ഉണ്ടാക്കിയത് മഞ്ജുവാര്യരെ വിലക്കിയതിനെതിരായ പ്രതിരോധം

  നടിമാര്‍ക്ക് പുതിയ സംഘടന; താര സംഘടന പിളര്‍ത്തി പ്രത്യേക സംഘടന ഉണ്ടാക്കിയത് മഞ്ജുവാര്യരെ വിലക്കിയതിനെതിരായ പ്രതിരോധം
Posted by
Story Dated : May 18, 2017

കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സംഘടന. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരിലാണ് സംഘടന. സംഘടന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും. ഇന്ത്യന്‍ സിനിമയില്‍ സത്രീകള്‍ക്കുള്ള സംഘടന ഇതാന്ത്യമാണ്. നടി മഞ്ജുവാര്യരുടെ അപ്രഖ്യാപിത വിലക്കിനെതിരെ നടിമാര്‍ സംഘടിക്കുന്നതാണ് പുതിയ സംഘടന രൂപീകരിക്കാന്‍ കാരണം.പുതിയ സംഘടന താരസംഘടനയായ ‘അമ്മ’ക്ക് ബദലാകുമെന്നാണ് സൂചന.

മഞ്ജു വാര്യര്‍ക്ക് പുറമെ അഞ്ജലി മേനോന്‍, പാര്‍വതി, റീമ കല്ലിങ്കല്‍ ,സജിത മഠത്തില്‍, വിധു വിന്‍സന്റ്, ബീനാ പോള്‍ എന്നിവരാണ് സംഘടനാ രൂപീകരണത്തിന് നേതൃത്വം നല്‍കുന്നത്.

തിരുവനന്തപുരം ചെങ്കല്‍ ചൂളയില്‍ ഷൂട്ടിങ്ങിനിടെ മഞ്ജു വാര്യര്‍ക്ക് നേരെയുണ്ടായ മോശമായ പെരുമാറ്റം ‘ആയുധമാക്കിയാണ് ‘ ഇപ്പോഴത്തെ പെട്ടെന്നുള്ള നീക്കം.താരസംഘടനയായ അമ്മയില്‍ നിന്നും ഇവരെ പുറത്താക്കുമോ എന്ന കാര്യവും സിനിമാരംഗത്തെ പ്രമുഖര്‍ ഉറ്റുനോക്കുകയാണ്.നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനല്‍ ഗൂഡാലോചന സംഭവത്തിന് പിന്നിലുണ്ടെന്ന് നടനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മഞ്ജു തുറന്നടിച്ച് പ്രകോപനങ്ങള്‍ക്ക് കാരണമായിരുന്നു

ഈ ‘വിലക്ക്’ മറികടക്കാനാണ് ഇപ്പോള്‍ ചെങ്കല്‍ ചൂളയിലെ പ്രശ്‌നവും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും ചൂണ്ടിക്കാട്ടി നടിമാരുടെ പുതിയ സംഘടന രൂപീകരിക്കുന്നത്. നടിമാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് സംഘടനയെന്നാണ് വാദമെങ്കിലും അമ്മയേയും അതിലെ ഭാരവാഹികളെയുമാണ് ലക്ഷ്യമെന്നത് വ്യക്തം.മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമാണ് മമ്മൂട്ടിക്കുള്ളത് എന്നതിനാലാണ് ആദ്യം മുഖ്യമന്ത്രിയെ തന്നെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Comments

error: This Content is already Published.!!