ഷാര്‍ജയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവാവ് അറസ്റ്റില്‍

ഷാര്‍ജയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവാവ് അറസ്റ്റില്‍
Posted by
Story Dated : April 15, 2017

ഷാര്‍ജ: ഷാര്‍ജയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന പ്രവാസി യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച 10.30 ഓടെയാണ് യുവതിയുടെ മൃതദേഹം ഷാര്‍ജയിലെ മെയ്‌സൂണ്‍ ഏരിയയിലെ പൂളിനടുത്ത് നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് 8 മണിക്കൂറിനുള്ളില്‍ അന്വേഷണം നടത്തി പ്രതിയെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസിന് കഴിഞ്ഞു.

യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് യുവാവ് വന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പോലീസ് കേസ് എടുത്ത് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഷ്യന്‍ വംശജന്‍ എന്നല്ലാതെ പ്രതിയെക്കുറിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.

Comments