അശ്ലീല വീഡിയോ കാണുന്നവര്‍ സൂക്ഷിക്കുക; ദാമ്പത്യം തകര്‍ക്കും

അശ്ലീല വീഡിയോ കാണുന്നവര്‍ സൂക്ഷിക്കുക; ദാമ്പത്യം തകര്‍ക്കും
Posted by
Story Dated : December 5, 2016

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ലൈംഗികാസ്വാദനത്തിന് അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ ജാഗ്രതൈ. അവര്‍ക്ക് ദാമ്പത്യത്തില്‍ വിജയിക്കാനാവില്ല. വിവാഹത്തിന് മുമ്പ് യുവതികളും യുവാക്കളും രഹസ്യമായും പരസ്യമായും ഇത്തരം വീഡിയോകള്‍ കാണുന്നത് പതിവാണ്. എന്നാല്‍ ഇത് പതിവാകുന്നത് മനോനിലയെ തകര്‍ക്കും. ഉപബോധ മനസ്സില്‍ ആഴത്തില്‍ പതിയുന്ന ഇത്തരം ശീലങ്ങള്‍ വിവാഹജീവതത്തില്‍ ഒരു ദുരന്തമായി കലാശിക്കുകയാണ് ചെയ്യുക. അശ്ലീല ചിത്രങ്ങള്‍ കാണുന്നത് പതിവാകുകയും സ്വയംഭോഗം ദിവസത്തില്‍ കൂടുതലാക്കുകയും ചെയ്താല്‍ പിന്നീട് ലൈംഗിക ഉദ്ധാരണ ശേഷിയെത്തന്നെ ഇല്ലാതാക്കും. ഇതോടെ ദാമ്പത്യ ജീവിതം പരാജയത്തില്‍ തന്നെ. തകരുന്ന ദാമ്പത്യങ്ങളില്‍ നല്ലൊരു പങ്കിന്റെയും യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്ത് വരാറില്ല. കാരണങ്ങളിലേക്കന്വേഷിച്ചാല്‍ കിട്ടുക ഇതുപോലുള്ള കാരണങ്ങളാകും.

ലൈംഗികാസ്വാദനത്തിന് പലരും പല വഴികള്‍ തേടാറുണ്ട്. അതില്‍ പ്രധാനമാണ് അശ്ലീല വീഡിയോകള്‍ കാണുക എന്നത്. അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും കാണുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് അത്ര ശുഭകരമല്ലാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമിതമായി അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ ലൈംഗിക ശേഷി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലൈംഗിക ശേഷിക്ക് പുറമെ മാനസികശാരീരിക ആരോഗ്യത്തേയും പോണ്‍ വീഡിയോ കാണുന്നത് പ്രതികൂലമായി ബാധിക്കും. പുരുഷന്‍മാരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവാഹിതരല്ലാത്തവര്‍ ഒരു കൗതുകത്തിന് തുടങ്ങി പിന്നിടിതിന് അടിമയാകുന്നിടത്താണ് അപകടം. കൗമാരക്കാലത്ത ലൈംഗിക അറിവുകള്‍ ശരിയായ രീതിയില്‍ ലഭിച്ചിരുന്നെങ്കില്‍ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടുത്താം. ഇപ്പോള്‍ പത്തില്‍ ഒന്ന് എന്ന നിരക്കില്‍ യുവാക്കളില്‍ ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 13 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരം പ്രശ്‌നങ്ങളുമായി ആശുപത്രികളില്‍ എത്തുന്നത്. ഇത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്നും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കണക്കുകള്‍ പറയുന്നു .

ഒരു യുവാവ് അശ്ലീല വീഡിയോ കണ്ട് ദിവസവും പതിനഞ്ച് മിനിട്ട് സ്വയംഭോഗം ചെയ്യുകയാണെങ്കില്‍ ഭാവിയില്‍ അയാള്‍ക്ക് ജീവിത പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള താത്പര്യം നഷ്ടപ്പെടും. ലൈംഗിക ഉത്തേജനം ലഭിക്കാന്‍ ഇത്തരക്കാര്‍ക്ക് പിന്നീട് പോണ്‍ വീഡിയോകളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാകും. പോണ്‍ വീഡിയോ കാണുന്നത് പതിവാക്കിയവര്‍ ദമ്പതികളായാല്‍ സ്വന്തം ഇണയെ ചിത്രങ്ങളിലെ കഥാപാത്രങ്ങളായി സങ്കല്‍പ്പിച്ചാല്‍ മാത്രമെ യഥാര്‍ത്ഥ ലൈംഗികാസ്വാദനം ലഭിക്കൂ. ഇത്തരം വീഡിയോകളോ അതിനെക്കുറിച്ചുള്ള കഥകളോ ഭാവനകളോ ഇല്ലെങ്കില്‍ ഇവര്‍ക്ക് ഇണകളുമായി ലൈംഗികസുഖം പോലും അനുഭവപ്പെടില്ല .

സംഗതി ലളിതമാണ് .ഉപബോധമനസ്സില്‍ അങ്ങനെ പതിഞ്ഞു . നിരന്തരം മനസ്സിലേക്ക് നല്‍കുന്ന ചിത്രങ്ങളും ചിന്തകളും സന്ദേശങ്ങളുമാണ് ഉപബോധമനസ്സില്‍ ആഴത്തില്‍ പതിയുക .നിങ്ങള്‍ എന്ത് ചിന്തിക്കുന്നോ അതാണ് നിങ്ങളുടെ മനസ്സ്. പുരുഷന്‍മാരില്‍ മൂന്നിലൊന്നും ദിവസവും പോണ്‍ വീഡിയോ കാണുന്നവരാണെന്നാണ് പഠനത്തില്‍ പറയുന്നത്. സ്മാര്‍ട്ട് ഫോണുകളുടെയും മറ്റും വരവോടെ ഈ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജീവിത പങ്കാളിയില്‍ നിന്ന് ലൈംഗിക ഉത്തേജനം നേടാന്‍ കഴിയാത്ത അവസ്ഥയിലേക്കാവും ഇത് പുരുഷന്‍മാരെ നയിക്കുക.
ഇവര്‍ക്ക് ഭാര്യമാരുടെ നഗ്‌നഫോട്ടോകള്‍ മൊബൈലിലോ കമ്പ്യൂട്ടറിലോ കണ്ടാല്‍ മാത്രമെ ലൈംഗിക സുഖം ലഭിക്കൂ. ഇതിനായി എടുക്കുന്ന ചിത്രങ്ങള്‍ മൊബൈലില്‍ നിന്ന് ലീക്കാകുന്നതോടെ നഷ്ടപ്പെടുന്നത് ജീവന്‍ മാത്രമല്ല വിശ്വാസവും കൂടിയാണ് .

(മാധ്യമ പ്രവര്‍ത്തകനും അധ്യാപകനും ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറുമാണ് ലേഖകന്‍;946025819 )

Comments