സ്വതന്ത്രനായി നിന്നയാള്‍ സ്വതന്ത്രനായി തന്നെ തുടര്‍ന്നാല്‍ മതി; പിസി ജോര്‍ജിനെ എല്‍ഡിഎഫിന് ആവശ്യമില്ല: വൈക്കം വിശ്വന്‍

സ്വതന്ത്രനായി നിന്നയാള്‍ സ്വതന്ത്രനായി തന്നെ തുടര്‍ന്നാല്‍ മതി; പിസി ജോര്‍ജിനെ എല്‍ഡിഎഫിന് ആവശ്യമില്ല: വൈക്കം വിശ്വന്‍
Posted by
Story Dated : May 18, 2016

വൈക്കം: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെക്കൊണ്ട് പലതും ചെയ്യിക്കാന്‍ മാധ്യമങ്ങളടക്കം ശ്രമിച്ചുവെങ്കിലും അദ്ദേഹം പാര്‍ട്ടിയോടു ചേര്‍ന്നു നിന്നത് ഗുണകരമായെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. 100 സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്നാണ് ഇടതു പക്ഷത്തിന്റെ പ്രതീക്ഷ. പാലായില്‍ കെഎം മാണി തോല്‍ക്കും. വര്‍ഷങ്ങളായുളള മാണിയുടെ നിലപാടുകള്‍ അദ്ദേഹത്തിനു തിരിച്ചടിയാകുമെന്നും വിശ്വന്‍ പറഞ്ഞു. എന്നാല്‍ പൂഞ്ഞാറില്‍ ഇടതുപക്ഷം വിജയിക്കും. പൂഞ്ഞാറില്‍ ജയിച്ചാലും പിസി ജോര്‍ജിനെ എല്‍ഡിഎഫിനു വേണ്ടാ എന്നും പിസി ജോര്‍ജ് പറഞ്ഞു. സ്വതന്ത്രനായി മത്സരിച്ചയാള്‍ സ്വതന്ത്രനായി തന്നെ നിന്നാല്‍ മതി എന്നും വിശ്വന്‍ പറഞ്ഞു.

മുന്നണി വിട്ടു പോകുന്നവര്‍ക്ക് തിരിച്ചു വരുന്നതില്‍ തടസ്സമൊന്നുമില്ല. മുഖ്യമന്ത്രി ആരാകണമെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമേ പാര്‍ട്ടി യോഗം തീരുമാനിക്കുകയുളളു. ആരുടെയൊക്കെ പേരുകള്‍ വന്നാലും പാര്‍ട്ടി തീരുമാനം അന്തിമമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

error: This Content is already Published.!!