നരേന്ദ്ര മോഡി കര്‍ഷകരെകുറിച്ച് ഓര്‍ക്കുന്നത് തിരഞ്ഞെടുപ്പു വരുമ്പോള്‍ മാത്രം; മോഡിക്ക് അധികാരത്തില്‍ ഇരിക്കണമെന്നു മാത്രമേയുള്ളു, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നില്ലെന്നും രാഹുല്‍ ഗാന്ധി

നരേന്ദ്ര മോഡി കര്‍ഷകരെകുറിച്ച് ഓര്‍ക്കുന്നത് തിരഞ്ഞെടുപ്പു വരുമ്പോള്‍ മാത്രം; മോഡിക്ക് അധികാരത്തില്‍ ഇരിക്കണമെന്നു മാത്രമേയുള്ളു, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നില്ലെന്നും രാഹുല്‍ ഗാന്ധി
Posted by
Story Dated : February 17, 2017

റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കര്‍ഷകരെകുറിച്ച് ഓര്‍ക്കുന്നത് തിരഞ്ഞെടുപ്പു വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ ഇല്ലാതിരുന്ന സമയത്താണ് യുപിഎ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയതെന്ന് മോഡി ഓര്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു. റായ്ബറേലിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍. സഹോദരി പ്രിയങ്കയും രാഹുലിനൊപ്പം റാലിയില്‍ പങ്കെടുത്തു.

യുപിയില്‍ അധികാരത്തില്‍ എത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. യുപിഎ അധികാരത്തില്‍ ഇരുന്നപ്പോള്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളി. അന്ന് ഉത്തര്‍പ്രദേശില്‍ ഞങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നോ? രാഹുല്‍ ചോദിച്ചു. രാജ്യത്തെ പ്രധാനമന്ത്രിക്ക് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ വെറും പതിനഞ്ചു മിനിട്ടു മതി. എന്തേ അദ്ദേഹം ഇതുവരെ അതു ചെയ്തില്ല? മോഡിക്ക് അധികാരത്തില്‍ ഇരിക്കണമെന്നു മാത്രമേയുള്ളു, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നില്ല രാഹുല്‍ പറഞ്ഞു.

നോട്ട് നിരോധനം ചെറുകിട വ്യവസായ മേഖലയുടെയും കച്ചവടക്കാരുടെയും നട്ടെല്ലൊടിച്ചു. സ്വന്തം മണ്ഡലമായ വാരണാസിയില്‍ പോലും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോഡിക്കായില്ലെന്നും രാഹുല്‍ പരിഹസിച്ചു.

Comments

error: This Content is already Published.!!