വളര്‍ത്ത് പുത്രനെന്ന് അവകാശപ്പെട്ട് മോഡി എന്ത് നാടകം കളിച്ചാലും ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ എത്തില്ലെന്ന് മായാവതി

വളര്‍ത്ത് പുത്രനെന്ന് അവകാശപ്പെട്ട് മോഡി എന്ത് നാടകം കളിച്ചാലും ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ എത്തില്ലെന്ന് മായാവതി
Posted by
Story Dated : February 17, 2017

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവധി രംഗത്ത്. വളര്‍ത്തുപുത്രനെന്ന് അവകാശപ്പെട്ട് എന്ത് നാടകം കളിച്ചാലും ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ എത്തില്ലെന്ന് മായാവതി തുറന്നടിച്ചു.

ഉത്തര്‍പ്രദേശില്‍ ഫത്തേപ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് മായാവതി മോഡിക്കെതിരെ ആഞ്ഞടിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് താന്‍ ഉത്തര്‍പ്രദേശിന്റെ വളര്‍ത്ത് പുത്രനാണെന്ന് മോഡി അവകാശപ്പെട്ടത്. എസ്പി കോണ്‍ഗ്രസ് സഖ്യത്തിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് മായാവതി ഉന്നയിക്കുന്നത്.

മുത്തലാഖ്, ഏകീകൃത സിവില്‍ കോഡ് എന്നീ വിവാദ വിഷയങ്ങളില്‍ ബിഎസ്പി ഇടപെടുന്നില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

Comments

error: This Content is already Published.!!