21 കാരന് 1.25 കോടിയുടെ ശമ്പള വാഗ്ദാനവുമായി യൂബര്‍ ടാക്‌സി കമ്പനി

 21 കാരന് 1.25 കോടിയുടെ ശമ്പള വാഗ്ദാനവുമായി യൂബര്‍ ടാക്‌സി കമ്പനി
Posted by
Story Dated : February 17, 2017

ഡല്‍ഹി: 21 വയസ്സുള്ള എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിക്ക് 1.25 കോടിയുടെ ശമ്പള വാഗ്ദാനവുമായി യൂബര്‍ ടാക്‌സി കമ്പനി. ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്തിനാണ് യൂബര്‍ എന്ന അമേരിക്കന്‍ കമ്പനി 1.25 കോടിയുടെ ഭീമന്‍ ശമ്പളം വാഗ്ദാനം ചെയ്തത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിട്ടാണ് ജോലി.

71 ലക്ഷമായ പ്രതിമാസ ശമ്പളത്തിനോടൊപ്പം മറ്റ് ആനുകുല്യങ്ങള്‍ ചേര്‍ത്താണ് 1.25 കോടി പ്രതിഫലം. സ്വന്തമായി സറ്റാര്‍ട്ട് അപ്പ് ആരംഭിക്കുക എന്നതാണ് തന്റെ എക്കാലത്തെയും സ്വപനമെന്നും, യൂബറില്‍ തന്റെ സാങ്കേതിക ശേഷിയെ മെച്ചപ്പെടുത്താനളള വലിയ വേദിയായി കാണുന്നു എന്നും സിദ്ധാര്‍ത്ഥ് മാധ്യമങ്ങളോട് പറഞ്ഞു.

Comments

error: This Content is already Published.!!