ദൈവപുത്രന്റെ സ്മരണയില്‍ വിശ്വാസികള്‍; ഇന്ന് ദുഃഖവെള്ളി

ദൈവപുത്രന്റെ സ്മരണയില്‍ വിശ്വാസികള്‍; ഇന്ന്  ദുഃഖവെള്ളി
Posted by
Story Dated : April 14, 2017

മനുഷ്യരാശിയ്ക്കുവേണ്ടി ത്യാഗം ചെയ്ത് കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയില്‍ ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിക്കുന്നു. പീഡാനുഭവത്തിന്റെ സ്മരണ പുതുക്കി വിശ്വാസികള്‍ കയ്പുനീര്‍ കുടിയ്ക്കുകയും ഉപവസിയ്ക്കുകയും ചെയ്യുന്നു.

കുരിശുമരണത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക ശൂശ്രൂഷകളും നടക്കും. ദുഃഖവെള്ളിയാചരണത്തിന്റെ ഭാഗമായി നാടെങ്ങും കുരിശിന്റെ വഴി, ദേവാലയങ്ങളില്‍ പീഡാനുഭവ അനുസ്മരണം, നഗരികാണിക്കല്‍, തിരുസ്വരൂപചുംബനം എന്നിവയും നടക്കും.

മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ദൈവപുത്രനായ യേശുക്രിസ്തു കുരിശില്‍ മരിച്ചുവെന്നും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്നുമാണ് വിശ്വാസം. ക്രിസ്തുവിന്റെ പീഡാനുഭവത്തിലെ പതിനാല് സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിന്റെ വഴിയാണ് ദുഖവെള്ളിയിലെ പ്രധാന കര്‍മ്മം.

Comments

error: This Content is already Published.!!