കൊടുംദുരിതത്തിന്റെ നാളുകള്‍ അധികം ദൂരയല്ലെന്നു പ്രവചനം: വരുന്നു മൂന്നാം ലോക മഹായുദ്ധം

കൊടുംദുരിതത്തിന്റെ നാളുകള്‍ അധികം ദൂരയല്ലെന്നു പ്രവചനം:  വരുന്നു മൂന്നാം ലോക മഹായുദ്ധം
Posted by
Story Dated : April 21, 2017

വാഷിങ്ടണ്‍ : മൂന്നാം ലോകമഹായുദ്ധത്തോടെ ലോകം അവസാനിക്കുമെന്ന പ്രവചനവും ഇതിനു മുന്‍പ് പലപ്പോഴും വന്നിട്ടുണ്ട്. ഇങ്ങനെ ലോകം മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് പുതിയൊരു പ്രവചനം. നടത്തിയതാകട്ടെ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുമെന്ന കാര്യം 2015ല്‍ത്തന്നെ പ്രവചിച്ചുവെന്ന് അവകാശപ്പെടുന്ന ഹൊറാസിയോ വിജേഗാസ് എന്ന വ്യക്തിയും. ‘ഡെയ്‌ലി സ്റ്റാറി’നു നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ മൂന്നാം ലോകമഹായുദ്ധം ജനത്തിന്റെ ജീവനും സ്വത്തിനും വന്‍നാശനഷ്ടവും കൊടുംദുരിതത്തിന്റെ നാളുകളും സൃഷ്ടിക്കുമെന്നുമല്ലാതെ ലോകാവസാനത്തിലേക്ക് നയിക്കില്ലെന്നും ഹൊറാസിയോയുടെ വാക്കുകള്‍. കരകയറാനാകാത്ത വിധം പല രാജ്യങ്ങള്‍ക്കും തിരിച്ചടികളുണ്ടാകുമെന്നും അമേരിക്കയിലെ ടെക്‌സസില്‍ ജീവിക്കുന്ന ഈ ‘പ്രവാചകന്‍’ മുന്നറിയിപ്പു നല്‍കുന്നു.

ഗൂഗിളിന്റെ ഇന്നേവരെയുള്ള ചരിത്രത്തില്‍ ആദ്യമായി ‘മൂന്നാം ലോകമഹായുദ്ധം’ എന്ന വാക്ക് ഏറ്റവുമധികം പേര്‍ തിരഞ്ഞ നാളുകള്‍ കൂടിയാണു കടന്നുപോകുന്നത്.

Comments

error: This Content is already Published.!!