ഒരു കൈയില്‍ ക്യാമറയും മറുകൈയില്‍ പിടഞ്ഞു തീരാന്‍ പോകുന്ന കുരുന്നുജീവനും: ദുരന്തഭൂമിയില്‍ നിന്നൊരു ഫോട്ടോഗ്രാഫര്‍

  ഒരു കൈയില്‍ ക്യാമറയും മറുകൈയില്‍ പിടഞ്ഞു തീരാന്‍ പോകുന്ന കുരുന്നുജീവനും:  ദുരന്തഭൂമിയില്‍ നിന്നൊരു ഫോട്ടോഗ്രാഫര്‍
Posted by
Story Dated : April 19, 2017

സിറിയ : പൊട്ടിത്തെറിച്ച ബോംബിനൊപ്പം ചിതറിപ്പോയ പിടയ്ക്കുന്ന കുരുന്നു ജീവനുകളുടെ തത്സമയ ചിത്രങ്ങളെടുത്ത് എക്‌സ്‌ക്ലൂസീവിനുള്ള വകയുണ്ടാക്കുന്ന ഫോട്ടോഗ്രാഫേര്‍സിനെ നമ്മള്‍ കണ്ടിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താതെ അവരില്‍ പലരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരുമുണ്ട ആ കൂട്ടത്തില്‍ .

എന്നാല്‍ അബ്ദല്‍ ഖാദര്‍ ഹബാക്ക് എന്ന സിറിയന്‍ ഫോട്ടോഗ്രാഫര്‍ ഒരു നിമിഷം ചെവികൊടുത്തത് തന്റെ മനസാക്ഷിയ്ക്കാണ്. ഒരു കൈയില്‍ കാമറയും മറുകൈയില്‍ പിടഞ്ഞു തീരാന്‍ പോകുന്ന ഒരു കുരുന്നുജീവനുമായി ദുരന്തഭൂമിയില്‍ പാഞ്ഞുനടക്കുന്ന അബ്ദലിന്റെ ദൃശ്യം പകര്‍ത്തിയത് അവിടെയുണ്ടായിരുന്ന മറ്റൊരു ഫൊട്ടോഗ്രാഫറാണ്. അഭയാര്‍ഥി വാഹനത്തിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ നിരവധി കുരുന്നുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആ സമയത്ത് ദുരന്തഭൂമിയിലുണ്ടായിരുന്ന ഫൊട്ടോഗ്രാഫര്‍മാര്‍ സ്‌ഫോടനത്തിനു സാക്ഷികളായിരുന്നു.

ഓരോ കുഞ്ഞിനെയെടുക്കുമ്പോഴും അതിന്റെ ശരീരത്തില്‍ ജീവനില്ലെന്നു അദ്ദേഹം തിരിച്ചറിയുകയായിരുന്നു. മറ്റൊരു കുഞ്ഞിന്റെ അടുത്തെത്തിയപ്പോള്‍ അതിനു ജീവനില്ല അതിനെ നോക്കണ്ട എന്നു മറ്റുള്ളവര്‍ പറഞ്ഞപ്പോഴും അതവഗണിച്ച് അദ്ദേഹം അവനെ വാരിയെടുത്തു. ദുര്‍ബലമായ ഹൃദയമിടിപ്പുകള്‍ മാത്രമുള്ള അവനെ വാരിയെടുത്ത് അദ്ദേഹം ആംബുലന്‍സിന്റെ സമീപത്തേക്കോടി. ആ കുഞ്ഞിപ്പോള്‍ ജീവനോടെയുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല.

Comments