പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കാന്‍ കഴിയില്ല: സുപ്രീംകോടതി

 പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കാന്‍ കഴിയില്ല: സുപ്രീംകോടതി
Posted by
Story Dated : February 17, 2017

തിരുവനന്തപുരം :പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.സ്‌കൂളുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമോയെന്ന കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു.

ദേശീയഗാനത്തെയും വന്ദേമാതരത്തേയും ഒരുപോലെ പരിഗണിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ബിജെപി നേതാവ് അശ്വിനികുമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായാരുന്നു സുപ്രീംകോടതി. തിയ്യേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയത് നേരത്തെ ഇളവു ചെയ്തിരുന്നു.

Comments