ഒരു സെക്കന്‍ഡില്‍ ഒരു ജിബി, കണ്ണടച്ചു തുറക്കും മുന്‍പ് ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാം; 4ജി യെക്കാളും അമ്പതിരട്ടി വേഗതയുമായി 5ജി വരുന്നു

ഒരു സെക്കന്‍ഡില്‍ ഒരു ജിബി, കണ്ണടച്ചു തുറക്കും മുന്‍പ് ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാം; 4ജി യെക്കാളും അമ്പതിരട്ടി വേഗതയുമായി 5ജി വരുന്നു
Posted by
Story Dated : September 23, 2016

ജപ്പാന്‍ അടക്കമുുള്ള വന്‍കിട രാഷ്ട്രങ്ങള്‍ 4ജ ക്ക് ശേഷം 5ജി സേവനത്തിലേക്ക് ചുവട് വയ്ക്കുന്നു. ലോകത്തില്‍ 5ജി സേവനം നല്‍കുന്ന ആദ്യ രാജ്യമാകാന്‍ ആണ് ജപ്പാന്‍ തയ്യാറെടുക്കുന്നത്. 4ജി യെക്കാളും അമ്പതിരട്ടി വേഗതയിലാണ് 5ജി യുടെ വരവ്. 5ജി യില്‍ കണ്ണടച്ചു തുറക്കുമ്പോഴേക്കും ഒരു ഫുള്‍ എച്ച്ഡി സിനിമ ഡൗണ്‍ലോഡ് ചെയ്യാനാകും. ഇന്ത്യയില്‍ 4ജി അതിന്റെ ശൈശവ ദശയിലും 3ജി കൗമാരത്തിലും എത്തിയിട്ടേയുള്ളപ്പോള്‍ ആണ് മറ്റുരാജ്യങ്ങളില്‍ 5ജി രംഗപ്രവേശം ചെയ്യുന്നത്.

ജപ്പാനീസ് ടെലികോം കമ്പനിയായ സോഫ്റ്റ്ബാങ്ക് ആണ് ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം യാഥാര്‍ഥ്യമാക്കാന്‍ പോകുന്നത്. ഇതിന്റെ മുന്നോടിയായി ചൈനീസ് ടെലികോം ഭീമന്മാരായ സെഡ്ടിഇയുമായും ഹുവായിയുമായും 5ജി യ്ക്കു വേണ്ട അടിസ്ഥാന ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ കമ്പനി നടത്തികഴിഞ്ഞു എന്നാണു ‘ദ സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്.

zte-huawei-300x169

അമേരിക്കന്‍ ടെലികോം കമ്പനിയായ വേരിസോണും ഓസ്‌ട്രേലിയയിലെ ടെല്‍സ്ട്രയും, തെക്കന്‍ കൊറിയന്‍ കമ്പനിയായ എസ്‌കെ ടെലിക്കോമുമൊക്കെ തൊട്ടടുത്ത വര്‍ഷങ്ങളില്‍ 5ജി സേവനം നല്‍കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ പുതിയ വാര്‍ത്ത. ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ലോകത്തെ ഏറ്റവും വലിയ രണ്ടു കമ്പനികളാണ് സെഡ്ടിഇ യും, ഹുവായി യും. രണ്ടു കമ്പനികളുടെയും വക്താക്കള്‍ പുതിയ വാര്‍ത്ത നിഷേധിച്ചിട്ടുണ്ടെങ്കിലും 2015 ല്‍ ഇരു കമ്പനികളും സോഫ്റ്റ്ബാങ്കുമായി സാങ്കേതിക ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതുമായിബന്ധപ്പെട്ട ചില കരാറുകളില്‍ ഒപ്പുവച്ചിരുന്നു.

soft-bank-japan-telecom-company-300x170

സോഫ്റ്റ്ബാങ്ക് അവരുടെ വിപുലമായ എംഐഎംഒ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 5ഏ സേവനം സാധ്യമാക്കുന്നത്. വയര്‍ലെസ്സ് നെറ്റ്‌വര്‍ക്കില്‍ സിഗ്‌നല്‍ സംപ്രേഷണം ചെയ്യുന്ന സമയത്തും, സ്വീകരിക്കുന്ന സമയത്തും ഒന്നിലധികം ആന്റിനകള്‍ ഉപയോഗപ്പെടുത്തി ഡാറ്റ ട്രാന്‍സ്മിഷന്‍ അതിവേഗതയിലാക്കുന്ന വിദ്യയാണ് എംഐഎംഒ. ഭാവിയിലെ 5ജി നെറ്റ്‌വര്‍ക്കുകളുടെ നട്ടെല്ല് ആയേക്കാന്‍ സാധ്യതയുള്ള ടെക്‌നോളജിയാണ് എംഐഎംഒ. 5ജി യാഥാര്‍ഥ്യമായാല്‍ ഇന്നത്തെ എംബിപിഎസില്‍ നിന്നും ഇന്റര്‍നെറ്റിന്റെ വേഗത ജിബിപിഎസില്‍
എത്തപ്പെടും.

Comments

error: This Content is already Published.!!