മികച്ച നേട്ടം രേഖപ്പെടുത്തി ഓഹരി വിപണി; സെന്‍സെക്‌സ് 26000 പോയിന്റ് കടന്നു

മികച്ച നേട്ടം രേഖപ്പെടുത്തി ഓഹരി വിപണി; സെന്‍സെക്‌സ് 26000 പോയിന്റ് കടന്നു
Posted by
Story Dated : April 21, 2016

മുംബൈ: ഈ വര്‍ഷത്തെ തന്നെ മികച്ച നേട്ടം കൈവരിച്ച് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. കഴിഞ്ഞ ദിവസം വ്യാപാരത്തിന്റെ തുടക്കത്തില്‍ത്തന്നെ സെന്‍സെക്‌സ് 200 പോയിന്റോളം ഉയര്‍ന്നിരുന്നു. ഇന്നും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 136 പോയിന്റോളം ഉയര്‍ന്ന് ബിഎസ്‌സി 26014 ല്‍ എത്തി. എന്നാല്‍ ഏതാനും പോയിന്റുകള്‍ താഴ്ന്ന് 26000ന് തൊട്ടു താഴെ എത്തിയിരിക്കുകയാണ് ഇപ്പോള്‍. നിഫ്റ്റി 8000ന് അരികിലും എത്തി നില്‍ക്കുന്നു. രാജ്യന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില നേരിയ തോതില്‍ വര്‍ധിക്കുന്നതാണ് വിപണിക്ക് ഉത്തേജനം നല്‍കിയത്.

ജനുവരി നാലിനു ശേഷം ഇതാദ്യമായാണ് സെന്‍സെക്‌സ് 26000 കടക്കുന്നത്. ദേശീയ സൂചിക 40 പോയിന്റ് ഉയര്‍ന്ന് 7954ല്‍ എത്തി നില്‍ക്കുകയാണ്. മറ്റ് ഏഷ്യന്‍ വിപണികളിലും മികച്ച വ്യാപാരം നടക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍. ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്‌സ്,ആക്‌സിസ് ബാങ്ക്, ഗെയില്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുന്നു. ഇന്നലെ പ്രവര്‍ത്തന ഫലം പുറത്തുവന്ന വിപ്രോയുടെ ഓഹരികള്‍ ഇടിവിലാണ്. ഭാരതി എയര്‍ടെല്‍, ഭേല്‍, ഐടിസി,ബജാജ് തുടങ്ങിയവ നഷ്ടത്തില്‍ തുടരുകയാണ്. റിലയന്‍സ് എച്ച്ഡിഎഫ്‌സി തുടങ്ങിയ കമ്പനികള്‍ വ്യാപാരം നിര്‍ത്തി വച്ചു.

Comments

error: This Content is already Published.!!