സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കമലാ സുരയ്യ അവാര്‍ഡ് കെആര്‍ മീരയ്ക്ക്

സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കമലാ സുരയ്യ അവാര്‍ഡ് കെആര്‍ മീരയ്ക്ക്
Posted by
Story Dated : March 8, 2017

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധമേഖലകളില്‍ കഴിവ് തെളിയിച്ച സ്ത്രീകളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യസേവനം, കല, സാഹിത്യം, ആരോഗ്യം, ഭരണം, ശാസ്ത്രം, മാധ്യമം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകള്‍ക്കാണ് പുരസ്‌കാരം.

പുരസ്‌കാര പട്ടിക:

അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് – ഷീബ അമീര്‍ (സാമൂഹ്യ സേവനം), മൃണാളിനി സാരാ ഭായ് അവാര്‍ഡ്- കെഎസ് ക്ഷേമാവതി (കല), കമലാ സുരയ്യ അവാര്‍ഡ്- കെആര്‍ മീര (സാഹിത്യം), മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ്- ഡോ. സൈറു ഫിലിപ്പ് (ആരോഗ്യം), ജസ്റ്റീസ് ഫാത്തിമ ബീവി അവാര്‍ഡ്- ഡോ. ഷേര്‍ളി വാസു (ശാസ്ത്രം), ആനി തയ്യില്‍ അവാര്‍ഡ്- ലീലാ മേനോന്‍ (മാധ്യമം), ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ്- എം പത്മിനി ടീച്ചര്‍ (വിദ്യാഭ്യാസം) എന്നിവര്‍ക്കാണു പുരസ്‌കാരങ്ങള്‍.

Comments