ഹോളിവുഡിലെ സ്‌പൈ ത്രില്ലര്‍ മൂഡുള്ള ആക്ഷന്‍ ത്രില്ലര്‍: തീയ്യേറ്റര്‍ ഇളക്കി മറിച്ച് വിവേകം

 ഹോളിവുഡിലെ സ്‌പൈ ത്രില്ലര്‍ മൂഡുള്ള ആക്ഷന്‍ ത്രില്ലര്‍: തീയ്യേറ്റര്‍ ഇളക്കി മറിച്ച് വിവേകം
Posted by
Story Dated : August 24, 2017

ആരാധകരെ ആവേശത്തിലാഴ്ത്താന്‍ വേണ്ട ചേരുവകകള്‍ എല്ലാം ചേര്‍ത്ത് വിവേകം തീയ്യേറ്റര്‍ ഇളക്കിമറിക്കുന്നു. വേതാളത്തിനു ശേഷം അജിത്തിന്റെയും ശിവയുടേയും ചിത്രം വരുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ കാത്തിരിപ്പോടെയയാണ് വരവേറ്റത്. ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന വിഷ്വല്‍ ട്രീറ്റിലായിരുന്നു ടീസര്‍ പുറത്തിറങ്ങിയത്. റഷ്യയിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിച്ചത്.

കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും തീപാറുന്ന ചേസിങും ഹോളിവുഡ് ശൈലിയിലുള്ള മേക്കിങുമാണ് സിനിമയെ വേറിട്ടുനിര്‍ത്തുന്നത്. മികച്ച സാങ്കേതികതികവിലാണ് വിവേകം ഒരുക്കിയിരിക്കുന്നത്. അജിത്തിന്റെ സ്‌ക്രീന്‍പ്രസന്‍സില്‍ നിറഞ്ഞാണ് സിനിമ മുന്നോട്ട് പോകുന്നത്. ‘തല’ സിനിമയുടെ എല്ലാ ചേരുവകളും സമാസമം ചേര്‍ത്തിരിക്കുന്നതിനാല്‍ ‘വിവേകം’ പേരില്‍ മാത്രമാണ്. കഥയും ലോജിക്കുമൊക്കെ വിവേകരഹിതമാണെങ്കിലും തലയുടെ പ്രകടനം ആരാധകരെ ആവേശത്തിലാഴ്ത്തും.

Comments