എംഎല്‍എമാരുടെ മൊഴിയെടുത്ത സംഭവത്തില്‍ അതൃപ്തി അറിയിച്ച് സ്പീക്കര്‍; റിപ്പോര്‍ട്ട് തേടി

എംഎല്‍എമാരുടെ മൊഴിയെടുത്ത സംഭവത്തില്‍ അതൃപ്തി അറിയിച്ച് സ്പീക്കര്‍; റിപ്പോര്‍ട്ട് തേടി
Posted by
Story Dated : July 17, 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം എംഎല്‍എമാരുടെ മൊഴിയെടുത്ത സംഭവത്തില്‍ അതൃപ്തിയറിയിച്ച് സ്പീക്കറുടെ ഓഫീസ്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴിയെടുത്തത് തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ വെച്ചാണ്. എന്നാല്‍ എംഎല്‍എ യുടെ മൊഴിയെടുക്കുന്നതില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് സ്പീക്കറുടെ ഓഫീസ് പറയുന്നത്. സംഭവത്തില്‍ ചീഫ് മാര്‍ഷലിനോട് സ്പീക്കര്‍ റിപ്പോര്‍ട്ട് തേടി.

അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴിയെടുത്ത ശേഷം മാധ്യമങ്ങളിലൂടെയാണ് സ്പീക്കറുടെ ഓഫീസ് ഇക്കാര്യം അറിഞ്ഞത്. എംഎല്‍എമാരുടെ മൊഴിയെടുക്കാന്‍ നിയമസഭാ സെക്രട്ടറിയേറ്റിന്റെ മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍ ഇത്തരം നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് പ്രത്യേക അന്വേഷണ സംഘം അന്‍വര്‍ സാദത്തിന്റെ മൊഴിയെടുത്തത്.

നിയമസഭാ സെക്രട്ടറിയേറ്റിന്റെ അനുമതിയില്ലാതെ തന്നെ പോലീസ് എംഎല്‍എയും നടനുമായ മുകേഷിന്റെ മൊഴിയും രേഖപ്പെടുത്തിരുന്നു.നടപടി ക്രമങ്ങള്‍ പാലിച്ച ശേഷം മാത്രമേ പിടി തോമസ് എംഎല്‍എയുടെ മൊഴിയെടുക്കാവൂയെന്ന് സ്പീക്കര്‍ അറിയിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ തിരുവനന്തപുരത്തായതിനാല്‍ പോലീസ് അവിടെ എത്തിയാണ് മൊഴിയെടുത്തത്

Comments