സ്മാര്‍ട്ട് ഫോണ്‍ വിപണിയെ കീഴടക്കാന്‍ സോണി എക്‌സ്പീരിയ എക്‌സ് ഇസഡ്

സ്മാര്‍ട്ട് ഫോണ്‍ വിപണിയെ കീഴടക്കാന്‍ സോണി എക്‌സ്പീരിയ എക്‌സ് ഇസഡ്
Posted by
Story Dated : February 28, 2017

ഐഫോണിനെ വെല്ലുവിളിച്ച് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുത്തന്‍ തുടക്കമിടാന്‍ സോണിയുടെ പുതിയ എക്‌സ്പീരിയ ഫോണ്‍ എത്തുന്നു. അതിനൂതന സ്ലോ മോഷന്‍ ക്യാമറയുമായാണ് സോണിയുടെ പുതിയ സ്മാര്‍ട് ഫോണ്‍ എക്പീരിയ XZ പ്രീമിയം വിപണി പിടിക്കാനെത്തുന്നത്.

സ്ലോ മോഷനില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായകമാകുന്ന ക്യാമറ എക്പീരിയ XZ പ്രീമിയത്തിനെ തീര്‍ത്തും വ്യത്യസ്തമാക്കുകയാണ്. സെക്കന്‍ഡില്‍ 960 ഫ്രേമുകള്‍ വരെ പകര്‍ത്താന്‍ ഈ ക്യാമറക്ക് സാധിക്കും. സ്മാര്‍ട് ഫോണ്‍ വിപണിയിലെ കുത്തകകളായ ആപ്പിള്‍, സാംസങ് എന്നിവ നല്‍കുന്ന ക്യാമറകളേക്കാള്‍ നാല് മടങ്ങാണ് ഈ ഫ്രേം റേറ്റ്. ഫോണില്‍ ഘടിപ്പിക്കുന്ന പ്രത്യേക തരം ഇമേജ് സെന്‍സര്‍ ഉപയോഗിച്ചാണ് സ്ലോ മോഷന്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധാനമൊരുക്കിയിരിക്കുന്നത്.

ഈ സാങ്കേതിക വിദ്യ മറ്റ് കമ്പനികളുടെ ഫോണുകളില്‍ ലഭ്യമാകണമെങ്കില്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലുമെടുക്കുമെന്നാണ് സോണി വാദിക്കുന്നത്. ഈ കാലയളവില്‍ മാര്‍ക്കറ്റ് പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍. ശേഷം വന്‍ തുകക്ക് മറ്റ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്കും സാങ്കേതിക വിദ്യ വിറ്റ് കാശാക്കാനും സോണി ലക്ഷ്യമിടുന്നുണ്ട്. ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സോണി എക്പീരിയ XZ പ്രീമിയം അവതരിപ്പിച്ചത്.

Comments

error: This Content is already Published.!!