ഇത് രുദ്രയുടെ ലോകം: തരംഗമാകാന്‍ സോളോയുടെ രണ്ടാമത് ടീസര്‍

ഇത് രുദ്രയുടെ ലോകം: തരംഗമാകാന്‍ സോളോയുടെ രണ്ടാമത് ടീസര്‍
Posted by
Story Dated : August 12, 2017

സംവിധായകന്‍ ബിജോയ് നമ്പ്യര്‍ ഒരുക്കുന്ന സോലോയുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. ഇത് രുദ്രയുടെ ലോകം എന്ന ടാഗ്‌ലൈനിലാണ് രണ്ടാം ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ദുല്‍ഖറും ആര്‍തി വെങ്കിടേഷും തമ്മിലുള്ള പ്രണയരംഗങ്ങളാണ് രണ്ടാം ടീസറിന്റെ ഹൈലൈറ്റ്. നേരത്തെ ദുല്‍ഖറിെന്റ മുപ്പത്തിയൊന്നാം പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയ സോലോയുടെ ആദ്യ ടീസര്‍ തരംഗമായിരുന്നു. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് രണ്ടാമത് ടീസര്‍ പുറത്ത് വിട്ടത്ത്.

ഇംഗ്ലീഷ്, തമിഴ് ഭാഷങ്ങളില്‍ പുറത്തിറക്കുന്ന ചിത്രത്തില്‍ ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിെന്റ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാസീര്‍ എന്ന ചിത്രമാണ് ബിജോയ് സംവിധാനം ചെയ്ത് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Comments