മഞ്ഞ് മനുഷ്യനെ നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികള്‍; പാരിതോഷികമായി ഒരു ലക്ഷം രൂപ

മഞ്ഞ് മനുഷ്യനെ നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികള്‍; പാരിതോഷികമായി ഒരു ലക്ഷം രൂപ
Posted by
Story Dated : January 11, 2017

ശ്രീനഗര്‍: ഉത്തരേന്ത്യ ശെത്യകാലത്തിന്റെ പിടിയിലാണ്. ദിവസം കഴിയും തോറും പുതപ്പിനടിയില്‍ ഒതുങ്ങുകയാണ് ഉത്തരേന്ത്യക്കാര്‍. എന്നാല്‍, ഈ മഞ്ഞും ശൈത്യവും ഒരു മത്സരമാക്കി മാറ്റുവാന്‍ ഒരുങ്ങുകയാണ് ജമ്മുകശ്മീരിലെ വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകമായ കഴിവ് ഉയര്‍ത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ പദ്ധതികളുമായി രംഗത്തെത്തുന്നത്.

മത്സരം എന്താണെന്നറിയാം, മഞ്ഞു മനുഷ്യനെ നിര്‍മ്മിക്കുക. വീട്ട് മുറ്റത്തോ മറ്റേതെങ്കിലും ഇടത്തോ കുട്ടികള്‍ തന്നെ നിര്‍മ്മിച്ച മഞ്ഞു മനുഷ്യന്റെ ചിത്രങ്ങള്‍ ഇ-മെയില്‍ ചെയ്തു കൊടുക്കുന്നതിനാണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഈ മാസം ആറ് മുതലാണ് ഉത്തരേന്ത്യയില്‍ മഞ്ഞ് വീഴ്ചയുണ്ടായത്.

പലതലങ്ങളിലായാണ് മത്സരം നടക്കുക. സ്റ്റേറ്റ് തലത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നതും വിലയേറിയ സമ്മാനങ്ങളാണ് ഒരു ലക്ഷം രൂപ. മഞ്ഞ് വീഴ്ച തുടങ്ങിയ നാള്‍ മുതലാണ് മത്സരവും ആരംഭിച്ചത്.

Comments

error: This Content is already Published.!!