എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ അഞ്ചു വയസുകാരിയയെ തട്ടിക്കൊണ്ടുപോയി പതിനാറുകാരന്‍ ചെയ്തത്

എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ അഞ്ചു വയസുകാരിയയെ തട്ടിക്കൊണ്ടുപോയി പതിനാറുകാരന്‍ ചെയ്തത്
Posted by
Story Dated : December 7, 2017

ചണ്ഡിഗഢ്: എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ പതിനാറുകാരന്‍ ചെയ്ത ക്രൂരകൃത്യം അറിഞ്ഞ് നടുക്കം മാറാതെ ഹരിയാനയിലെ ജനങ്ങള്‍. ആധ്വാനിക്കാതെ പണമുണ്ടാക്കാനൊരുങ്ങിയ പതിനാറുകാരന്റെ എളുപ്പവഴിക്ക് ഇരയായതോ അഞ്ച് വയസുകാരിയും. പണം തട്ടുക എന്ന ലക്ഷ്യത്തോടെ പതിനാറുകാരന്‍ അഞ്ചു വയസുകാരിയയെ തട്ടിക്കൊണ്ടുപോയി. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റി പദ്ധതി പൊളിയതോടെ കുട്ടിയെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊന്ന് മൃതദേഹം കൂളറില്‍ ഒളിപ്പിച്ചു. കൊലപാതകിയെ തേടി പോലീസ് എത്തുമ്പോള്‍ ഒന്നുമറിയാത്ത പോലെ ലാപ് ടോപ്പില്‍ കളിക്കുകയായിരുന്നു കുറ്റവാളി.

കുട്ടിയുടെ പിതാവിന് വന്ന മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍ കോളാണ് ഒടുവില്‍ അവനെ കുടുക്കിയത്. ഫോണ്‍ കോള്‍ പിന്തുടര്‍ന്നെത്തിയ പോലീസ് സഹോദരി ഭര്‍ത്താവിന്റെ വാടക വീട്ടില്‍ നിന്നാണ് പതിനൊന്നാം ക്ലാസുകാരനായ 16കാരനെ പൊക്കിയത്. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലിനോട് ചെയ്ത തെറ്റിന് ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി പ്രതികരിച്ചത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ കടയിലാണ് പ്രതിയുടെ സഹോദരി ഭര്‍ത്താവ് ജോലി ചെയ്തിരുന്നത്. വീട്ടുകാര്‍ ഉത്തര്‍പ്രദേശിലേക്ക് പോയതോടെ പ്രതി വീട്ടില്‍ തനിച്ചായി. ഈ സമയം വീടിനു പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ കയറ്റി. ഇതിനിടെ കുട്ടിയെ അന്വേഷിച്ച് വീട്ടുകാര്‍ ഓടി നടക്കുമ്പോള്‍ ഒന്നുമറിയാത്തവനെ പോലെ പ്രതി പെരുമാറി. പിന്നീട് അയല്‍വാസിയായ വീട്ടുകാരെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ഈ ഫോണ്‍വിളിയാണ് പതിനാറുകാരനെ കുടുക്കിയത്.

Comments