ഷാരൂഖിന്റെ 'റായീസ്' നെതിരെ ഭീഷണിയുമായി ശിവസേന രംഗത്ത്

 ഷാരൂഖിന്റെ 'റായീസ്' നെതിരെ ഭീഷണിയുമായി ശിവസേന രംഗത്ത്
Posted by
Story Dated : January 11, 2017

മുംബൈ: ഷാരൂഖിന്റെ ‘റായീസ്’ റിലീസ് ചെയ്താല്‍ വിവരം അറിയുമെന്ന് ശിവ സേനയുടെ ഭീഷണി. ‘റായീസ്’ ന്റെ ഷൂട്ടിങ് സമയത്തു തന്നെ വന്‍ വിവാദങ്ങളില്‍ പെട്ടിരുന്നു. പാകിസ്താന്‍ നായിക മഹീറ ഖാന്‍ അഭിനയിക്കുന്നതിനെതിരെ നവ നിര്‍മ്മാണ്‍ സേന രംഗത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും നായികയെ മാറ്റണമെന്നുമായിരുന്നു ആവശ്യം.

ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നതിനാല്‍ നവ നിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയുമായി ഷാരൂഖ് നേരിട്ട് ചര്‍ച്ചകള്‍ നടത്തി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയ്‌ക്കെതിരെ ഭീഷണിയുമായി ശിവ സേന എത്തിയിരിക്കുകയാണ്. വിതരണക്കാര്‍ക്ക് നേരിട്ട് അയച്ച കത്തില്‍ സിനിമ റിലീസ് ചെയ്താല്‍ വിവരം അറിയുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു.ആദിത്യ താക്കറെയാണ് പുതിയ ഭീഷണിക്ക് പിന്നില്‍.

Comments