പതിനേഴുകാരിയായ പെണ്‍കുട്ടി എംഎല്‍എ ഹോസ്റ്റലില്‍ ലൈംഗീക പീഡനത്തിനിരയായി

പതിനേഴുകാരിയായ പെണ്‍കുട്ടി എംഎല്‍എ ഹോസ്റ്റലില്‍ ലൈംഗീക പീഡനത്തിനിരയായി
Posted by
Story Dated : April 21, 2017

നാഗ്പുര്‍: പതിനേഴുകാരിയായ പെണ്‍കുട്ടി എംഎല്‍എ ഹോസ്റ്റലില്‍ ലൈംഗീക പീഡനത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നാഗ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സിവില്‍ ലൈന്‍സ് ഏരിയയിലെ എംഎല്‍എ ഹോസ്റ്റലിലാണ് സംഭവം. ഈ മാസം 14നായിരുന്നു സംഭവം. ഗിട്ടികദം സ്വദേശികളായ മനോജ് ഭഗത്(44), രജത് മാദ്രെ(19) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ക്കു മുന്‍പരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകണമെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഭഗത് എംഎല്‍എ ഹോസ്റ്റലില്‍ എത്തിച്ചത്. എന്നാല്‍ എംഎല്‍എ ഹോസ്റ്റലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

തുടര്‍ന്ന് മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ എത്തിച്ച് രജതും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ എന്ന വ്യാജേനയാണ് ഭഗതും രജതും എംഎല്‍എ ഹോസ്റ്റലില്‍ മുറി എടുത്തത്.

Comments