മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥും ബിജെപിയിലേക്ക്; മോഡി മന്ത്രിസഭയിലും കമല്‍നാഥിന് മന്ത്രി പദവി

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥും ബിജെപിയിലേക്ക്; മോഡി മന്ത്രിസഭയിലും കമല്‍നാഥിന് മന്ത്രി പദവി
Posted by
Story Dated : April 21, 2017

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥും ബിജെപിയിലേക്ക്. അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം ഇന്ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശില്‍ നിന്നുള്ള നേതാവായ ഇദ്ദേഹത്തിന് കോണ്‍ഗ്രസില്‍ വേണ്ട പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതികള്‍ക്കിടയിലാണ് ബിജെപി സംസ്ഥാന നേതൃത്വം തങ്ങളുടെ കൂടെ കൂട്ടാനുള്ള ചരടുവലികള്‍ നടത്തിയത്.

മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവവരാജ് സിംഗ് ചൗഹാന്റെ കരുനീക്കങ്ങളാണ് കമല്‍നാഥിനനെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ചത്. കമല്‍നാഥിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കണമെന്ന ആവശ്യം ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പാണ് ശിവരാജ് സിംഗ് ചൗഹാന് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. മധ്യപ്രദേശില്‍ ആകെ 29 എംപിമാരുള്ളതില്‍ രണ്ടു പേര്‍ മാത്രമാണ് കോണ്‍ഗ്രസില്‍ നിന്നുള്ളത്. കമല്‍നാഥിന് പുറമേ ജ്യോതിരാദിത്യ സിന്ധ്യയാണ് എംപി സ്ഥാനത്തുള്ളത്.

കോണ്‍ഗ്രസസിന്റെ ലോക്‌സഭ കക്ഷി നേതൃസ്ഥാനം കമല്‍നാഥ് പ്രതീക്ഷിച്ചിരുന്നതായും, ഇത് മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് നല്‍കിയതില്‍ ഇദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് നല്‍കിയപ്പോഴും ലോക്‌സഭ നേതൃ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കുമെന്ന് കമല്‍നാഥ് കരുതിയിരുന്നുവത്രേ.

സംസ്ഥാനത്ത് വിപുലമായ കണ്‍വന്‍ഷന്‍ നടത്തി കമല്‍നാഥിന്റെ പ്രവേശനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി സംസ്ഥാന ഘടകം. കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ച് സമ്മേളനം വിപുലമാക്കും

Comments