വേഗത്തെ വെല്ലാന്‍ സ്‌കോര്‍പിയോ അഡ്വഞ്ചര്‍ നിരത്തിലേക്ക്

വേഗത്തെ വെല്ലാന്‍ സ്‌കോര്‍പിയോ അഡ്വഞ്ചര്‍ നിരത്തിലേക്ക്
Posted by
Story Dated : April 5, 2017

വേഗ പ്രേമികള്‍ക്കായി കാത്തിരിപ്പിനൊടുവില്‍ മഹീന്ദ്ര സ്‌കോര്‍പിയോയുടെ അഡ്വഞ്ചര്‍ എഡിഷന്‍ അവതരിച്ചു. കഴിഞ്ഞവര്‍ഷം വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്‌കോര്‍പിയോയുടെ പിന്‍തുടര്‍ച്ചയാണ് പുതിയ എഡിഷന്‍. ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളിലാണ് ലിമിറ്റഡ് എഡിഷനില്‍ എത്തുന്ന സ്‌കോര്‍പിയോ അഡ്വഞ്ചറിനെ മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി എക്‌സ്‌ഷോറൂം 13.10 ലക്ഷം, 14.20 ലക്ഷം നിരക്കിലാണ് ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റുകള്‍ക്ക് വില.

120 ബിഎച്ച്പി കരുത്തും, 280 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.2 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് എം ഹോക്ക് ഡീസല്‍ എഞ്ചിനാണ് അഡ്വഞ്ചറിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും എന്‍ജിനോട് ചേര്‍ത്തിട്ടുണ്ട്. ഡ്യൂവല്‍ ടോണ്‍ പെയിന്റ്, ഗ്രാഫിക്സ് എന്നിവ ഉള്‍പ്പെടുത്തി ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ മഹീന്ദ്ര വരുത്തിയിട്ടുണ്ട്. പുതുക്കിയ ബംബറുകള്‍, സ്പോര്‍ടി ലുക്ക് നല്‍കുന്ന ക്ലാഡിംഗ് എന്നിവ ഡിസൈനിലെ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.

സ്മോക്ക്ഡ് ടെയില്‍ ലാമ്പ്, ഒആര്‍വിഎമിലുള്ള ഇന്‍ഡിക്കേറ്ററുകള്‍, ഗണ്‍മെറ്റലില്‍ തീര്‍ന്ന 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ അഡ്വഞ്ചര്‍ എഡിഷന്റെ പുതുമകളാണ്. അകത്തളത്തിലെ മാറ്റങ്ങളും വളരെ ശ്രദ്ധേയമാണ്. പുതുക്കിയ ഡ്യുവല്‍ ടോണ്‍ സീറ്റ്, അപഹോള്‍സ്‌ട്രെ എന്നിവ അകത്തളത്തിലെ മാറ്റ് വര്‍ധിപ്പിക്കുന്നു.

Comments

error: This Content is already Published.!!