സൗദിയില്‍ നിയമപരമായി ഉപയോഗിക്കാവുന്ന സിമ്മുകള്‍ക്ക് പരിധി വരുന്നു

 സൗദിയില്‍ നിയമപരമായി ഉപയോഗിക്കാവുന്ന സിമ്മുകള്‍ക്ക് പരിധി വരുന്നു
Posted by
Story Dated : February 17, 2017

റിയാദ് : സൗദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമപരമായി ഉപയോഗിക്കാവുന്ന മൊബൈല്‍ സിമ്മുകളുടെ പരിധി ക്രമീകരിച്ചുകൊണ്ട് സൗദി ടെലികോം അതോറിറ്റി . വിദേശികള്‍ക്ക് പരമാവധി രണ്ട് പ്രീപെയ്ഡ് സിമ്മുകള്‍ മാത്രമാക്കിയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ്‌പെയ്ഡ് സിമ്മുകള്‍ പരമാവധി പത്തെണ്ണം ഉപയോഗിക്കാവുന്നതാണ്.

സ്വദേശികള്‍ക്ക് പരമാവധി പത്ത് വരെ പ്രീപെയ്ഡ് സിമ്മുകളും 40 വരെ പോസ്റ്റ് പെയ്ഡ് സിമ്മുകളും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ സൗദി ടെലികോം അധികൃതര്‍ നിയമം പ്രാബല്യത്തില്‍ വരുത്തിയതായി അറിയിച്ചതിന് ദിവസങ്ങള്‍ക്ക് മുമ്പ്തന്നെ പല മൊബൈല്‍ സിം സേവന കമ്പനികളും സിമ്മുകള്‍ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി തുടങ്ങിയിരുന്നു.എന്നാല്‍ ഈ പുതിയ നിര്‍ദ്ദേശം പുതിയ സിമ്മുകള്‍ക്ക് മാത്രമെ ബാധകമാവുകയുള്ളൂ.നേരത്തെ എടുത്തിട്ടുള്ള സിമ്മുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല. സിമ്മുകളുടെ പരിധി നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനം താമസിയാതെ സൗദിയിലെ മുഴുവന്‍ ടെലികമ്മൃൂണിക്കേഷന്‍ കമ്പനികളും നടപ്പാക്കിത്തുടങ്ങും.

Comments