സന്തോഷ് പണ്ഡിറ്റും ലേഡി സന്തോഷ് പണ്ഡിറ്റും ഒന്നിക്കുന്ന ചിത്രം: വാര്‍ത്ത വ്യാജമെന്ന് സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റും ലേഡി സന്തോഷ് പണ്ഡിറ്റും ഒന്നിക്കുന്ന ചിത്രം:  വാര്‍ത്ത വ്യാജമെന്ന് സന്തോഷ് പണ്ഡിറ്റ്
Posted by
Story Dated : May 18, 2017

സന്തോഷ് പണ്ഡിറ്റും ലേഡി സന്തോഷ് പണ്ഡിറ്റും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ളത് വ്യാജ വാര്‍ത്തയെന്ന് സന്തോഷ് പണ്ഡിറ്റ് . അടുത്തിടെ ലേഡി സന്തോഷ് പണ്ഡിറ്റ് എന്ന് പറയപ്പെടുന്ന മിനിറിച്ചാര്‍ഡ്, സന്തോഷ് പണ്ഡിറ്റുമായി ചേര്‍ന്ന് സിനിമ ചെയ്യുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യമെന്താണ് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ആരാണ് മിനി റിച്ചാര്‍ഡ്, ആ കുട്ടിയെ എനിക്കറിയില്ല, ആരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.
മിനി റിച്ചാര്‍ഡിനെ ലേഡി സന്തോഷ് പണ്ഡിറ്റ് എന്ന് വിശേഷിപ്പിക്കുന്നതിലും സന്തോഷ് പണ്ഡിറ്റ് അതൃപ്തി അറിയിക്കുന്നു. താന്‍ അവരുടെ നായകനായി അഭിനയിക്കുന്നുവെന്ന് വാര്‍ത്ത നല്‍കിയവര്‍ അതിന് മുമ്പ് തന്നോട് അന്വേഷിക്കണമായിരുന്നുവെന്നും പണ്ഡിറ്റ് പറഞ്ഞു.

Comments