തെലുങ്കില്‍ 'ഹോട്ട്' ആയി സായി പല്ലവി; ഫിദ സിനിമയിലെ ചിത്രങ്ങള്‍ കാണാം

തെലുങ്കില്‍ 'ഹോട്ട്' ആയി സായി പല്ലവി; ഫിദ സിനിമയിലെ ചിത്രങ്ങള്‍ കാണാം
Posted by
Story Dated : July 16, 2017

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രക്ഷകരുടെ മനംകവര്‍ന്ന സായി പല്ലവി നമ്മുടെ മലര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നു.

ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ തേജിന്റെ നായികയായാണ് സായിയുടെ രംഗപ്രവേശം. തെലുങ്ക് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥ പറയുന്ന ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടിയായാണ് സായി എത്തുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി സിനിമയ്ക്ക് ശേഷം സായിയെ തേടി നിരവധി അവസരങ്ങള്‍ വന്നിരുന്നെങ്കിലും കരാര്‍ ഒപ്പിട്ടിരുന്നില്ല. ചിത്രത്തിന്റെ കഥ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ താരം തീരുമാനിച്ചത്.

Comments