പരാജയപ്പെടാതെ വിജയം നേടാനാകില്ല; ഷാരൂഖിന് സച്ചിന്റെ മറുപടി

പരാജയപ്പെടാതെ വിജയം നേടാനാകില്ല; ഷാരൂഖിന് സച്ചിന്റെ മറുപടി
Posted by
Story Dated : April 20, 2017

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി’ന് ആശംസയുമായി ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം രംഗത്ത്. സച്ചിന്‍ തനിക്ക് മാര്‍ഗ്ഗദര്‍ശിത്വമായ നക്ഷത്രമാണ് എന്നാണ് സിനിമയ്ക്ക് നല്‍കിയ ആശംസകള്‍ക്കൊപ്പം ബോളിവുഡിന്റെ കിംഗ് ഖാന്‍ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ഷാരൂഖിന്റെ ആശംസ.

‘താങ്കള്‍ നന്നായി ചെയ്യുമ്പോള്‍ ഞാനും നന്നാകും. താങ്കള്‍ മോശമാകുമ്പോള്‍ ഞാനും തോല്‍ക്കും. മറ്റുള്ള ദശലക്ഷക്കണക്കിന് പേരെ പോലെ താങ്കള്‍ എനിക്കും വഴികാട്ടിയ നക്ഷത്രമായിരുന്നു. സിനിമയ്ക്ക് എല്ലാവിധ ആശംസകളും’ എന്ന് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു.

ഇതിന് സച്ചിന്റെ മറുപടിയും ഉടനെ വന്നു’ ജീവിതത്തില്‍ പരാജയപ്പെടാതെ ഒരാള്‍ക്കും വിജയം വരിക്കാനാകില്ലെന്നും താങ്കളുടെ വാക്കുകള്‍ ലക്ഷക്കണക്കിന് ആള്‍ക്കാരെയാണ് സ്പര്‍ശിക്കുന്നതെന്നും സച്ചിന്‍ മറുപടി നല്‍കി. കഴിഞ്ഞ ദിവസം തമിഴ് സൂപ്പര്‍ താരം രജനീകാന്തും സച്ചിന് ആശംസയുമായി എത്തിയിരുന്നു. ഇംഗ്ലീഷ് സംവിധായകനായ ജെയിംസ് എര്‍ക് സംവിധാനം ചെയ്യുന്ന ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് മെയ് 26ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

Comments

error: This Content is already Published.!!