മോഹന്‍ലാല്‍ ഒരിക്കലും വിനയന് ഡേറ്റ് കൊടുക്കില്ല; ഇരുവരും തമ്മിലുള്ള പകയുടെ കാരണങ്ങള്‍

മോഹന്‍ലാല്‍ ഒരിക്കലും വിനയന് ഡേറ്റ് കൊടുക്കില്ല; ഇരുവരും തമ്മിലുള്ള പകയുടെ കാരണങ്ങള്‍
Posted by
Story Dated : December 23, 2016

സൂപ്പര്‍താരം മോഹന്‍ലാലിനെ മലയാളത്തിലെ പ്രമുഖ സംവിധായകരില്‍ ഒരാളായ വിനയന് ഇതു വരെ തന്റെ സിനിമയില്‍ നായകനാക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. മോഹന്‍ലാല്‍ ഡേറ്റ് നല്‍കാത്തതാണ് അതിന് കാരണമെന്നാണ് സിനിമ ലോകം പറയുന്നത്.

വിനയന്‍ തന്റെ ആദ്യ ചിത്രമായ സൂപ്പര്‍ സ്റ്റാറിന്റെ തിരക്കഥയുമായി മോഹന്‍ലാലിനെയാണ് സമീപിച്ചത്. എന്നാല്‍ തിരക്കുകള്‍ കാരണം മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയില്ല. ഇതോടെ മോഹന്‍ലാലിന്റെ സാദൃശ്യമുള്ള മദന്‍ലാലിനെ നായകനാക്കി വിനയന്‍ സൂപ്പര്‍സ്റ്റാര്‍ ഇറക്കി. സിനിമ വന്‍ പരാജയവുമായിരുന്നു.

പിന്നീട് ഇതു വരെ മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനും വിനയന് സാധിച്ചിട്ടില്ല. തന്നെയുമല്ല അവസരം കിട്ടുമ്പോഴെല്ലാം വിനയന്‍ മോഹന്‍ലാലിനെതിരെ രംഗത്തും എത്തിയിരുന്നു. ഇതോടെ വിനയന് ഒരിക്കലും ഡേറ്റി കൊടുക്കണ്ട എന്ന് ലാല്‍ തീരുമാനിക്കുകയായിരുന്നു അത്രെ.

അന്തരിച്ച നടന്‍ തിലകനും താരസംഘടനയായ അമ്മയുമാടി നേരത്തെയുണ്ടായ ചില പ്രശ്‌നങ്ങളില്‍ വിനയന്‍ മോഹന്‍ലാലിന് എതിരായി ധാരാളം പ്രസ്താവനകള്‍ നടത്തിയിരുന്നു. അകാലത്തില്‍ അന്തരിച്ച മലയാളികളുടെ പ്രിയ കലാഭവന്‍ മണി അനുസ്മരണവുമായി ബന്ധപ്പെട്ട് ചാലക്കുടിയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ വിനയനെ ഒഴിവാക്കിയത് സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഇടപെടലിനെത്തുടര്‍ന്നാണെന്നു മാക്ട ഫെഡറേഷന്‍ പ്രസിഡന്റ് സംവിധായന്‍ ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു.

Comments

error: This Content is already Published.!!