മലപ്പുറത്ത് യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ ബിജെപിയുമായി സിപിഎം രഹസ്യധാരണയ്ക്ക് നീക്കം നടത്തുകയാണെന്ന് രമേശ് ചെന്നിത്തല

മലപ്പുറത്ത് യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ ബിജെപിയുമായി സിപിഎം രഹസ്യധാരണയ്ക്ക് നീക്കം നടത്തുകയാണെന്ന് രമേശ് ചെന്നിത്തല
Posted by
Story Dated : March 20, 2017

തിരുവനന്തപുരം: മലപ്പുറത്ത് യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ ബിജെപിയുമായി സിപിഎം രഹസ്യധാരണയ്ക്ക് നീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മലപ്പുറത്ത് വിജയിക്കാനാവില്ലെന്ന് ഇരുകൂട്ടര്‍ക്കും നന്നായി അറിയാം. അതുകൊണ്ട് യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനായി സിപിഎമ്മും ബിജെപിയും രഹസ്യസഖ്യമുണ്ടാക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുകയാണെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

ഇത് മറച്ച് വയ്ക്കാനാണ് വിഎസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും യുഡിഎഫിന് മേല്‍ ബിജെപി ബന്ധം ആരോപിക്കുന്നത്. നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി ഏത് ജനവിരുദ്ധ പാര്‍ട്ടിയുമായും കൂട്ടുകൂടാന്‍ മടികാണിക്കാത്ത പാര്‍ട്ടി സിപിഎം ആണെന്ന കാര്യം വിഎസ് മറക്കരുതെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Comments

error: This Content is already Published.!!