രാബ്ത യിലെ 324കാരനായി ഞെട്ടിച്ച വേഷ പകര്‍ച്ചയില്‍ രാജ്കുമാര്‍ റാവു

 രാബ്ത യിലെ 324കാരനായി ഞെട്ടിച്ച വേഷ പകര്‍ച്ചയില്‍ രാജ്കുമാര്‍ റാവു
Posted by
Story Dated : April 21, 2017

ദിനേഷ് വിജന്‍ സംവിധാനം ചെയ്ത രാബ്ത എന്ന സിനിമയുടെ 16 ലുക്ക് ടെസ്റ്റുകള്‍ക്ക് പിന്നാലെ 324കാരനായ നിഗൂഢതകളുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഊഴം രാജ്കുമാര്‍ റാവുവിന്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിലെ ലുക്ക് ചര്‍ച്ചയായതോടെ രാബ്തയിലെ നായകന്‍ സുഷാന്തിനേക്കാള്‍ ശ്രദ്ധ മികച്ച പ്രകടനം ചെയ്ത് ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ രാജ്കുമാറിന്റെ മേക്ക് ഓവറിലേക്കായത്. ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ഈ മേക്ക് ഓവറിന് പിന്നില്‍. പ്രോസ്‌തെറ്റിക് മേക്കപ്പിലൂടെയാണ് രൂപമാറ്റം. ഓരോ ദിവസവും നീണ്ട മണിക്കൂറുകള്‍ ക്ഷമയോടെ കഥാപാത്രത്തിനുള്ള രൂപമാറ്റത്തിനും മേക്കപ്പിനുമായി രാജ്കുമാര്‍ റാവു നിന്നുവെന്ന് ദിനേഷ് വിജന്‍.

ആറ് മണിക്കൂറിലേറെ നീണ്ട മേക്കപ്പിലൂടെയാണ് രൂപമാറ്റം. അഭിനേതാവ് എന്ന നിലയില്‍ ഏറെ രസിച്ച് ചെയ്ത റോളാണൈന്ന് രാജ്കുമാര്‍ റാവു പറയുന്നു. ദിനേഷ് വിജന്‍ കഥാപാത്രത്തിന്റെ ശൈലിയും മാനറിസവും രൂപപ്പെടുത്തുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. അതിഥി താരമായാണ് രാജ്കുമാര്‍ റാവു അഭിനയിക്കുന്നത്.

Comments