ഓഖി നാശം വിതച്ച വിഴിഞ്ഞവും പൂന്തുറയും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും

ഓഖി നാശം വിതച്ച വിഴിഞ്ഞവും പൂന്തുറയും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും
Posted by
Story Dated : December 7, 2017

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച വിഴിഞ്ഞം, പൂന്തുറ മേഖലകളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. ഡിസംബര്‍ 14 ന് കേരളത്തിലെത്തുന്ന രാഹുല്‍ പ്രദേശത്തെ ദുരിതബാധിതരെ സന്ദര്‍ശിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പ്രചാരണ ജാഥയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. പൂന്തറയിലെയും വിഴിഞ്ഞത്തെയും മത്സ്യതൊഴിലാളികളെ സന്ദര്‍ശിച്ച ശേഷമാകും പടയൊരുക്കം സമാപന സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കുക.

Comments