പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവില്ലെന്ന് അരവിന്ദ് കെജരിവാള്‍

പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവില്ലെന്ന് അരവിന്ദ് കെജരിവാള്‍
Posted by
Story Dated : January 11, 2017

പട്യാല: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. പഞ്ചാബ് മുഖ്യമന്ത്രി പഞ്ചാബില്‍ നിന്നുള്ളയാള്‍ ആയിരിക്കും. ഞാന്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ്- കെജരിവാള്‍ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കെ ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ പറഞ്ഞ വാചകമാണ് അഭ്യൂഹങ്ങള്‍ക്കു കാരണമായത്. എസ്എഎസ് നഗറില്‍ തടിച്ചുകൂടിയ ജനങ്ങളോട്, കെജരിവാളാണ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വിചാരിച്ച് വോട്ടു ചെയ്യാനാണ് സിസോദിയ ആവശ്യപ്പെട്ടത്. ഇതോടെയാണ് കെജരിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും എന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

Comments